Happenings Around Me
Happenings Around Me logo
KSRTC AI Powered WhatsApp Ticketing System Inauguration - Community in Trivandrum

KSRTC AI Powered WhatsApp Ticketing System Inauguration

Ended
Community

About The Event

AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം നാളെ കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ അടുത്ത ചുവടുവയ്പ്പായ, യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (2026 ഓഗസ്റ്റ് 6) നിലവിൽ വരും. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ 2026 ഓഗസ്റ്റ് 6-ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനം, സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനം, കെഎസ്ആർടിസിയുടെ 24x7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം, നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നു. ഗതാഗത സെക്രട്ടറി ശ്രീമതി.റ്റി.വി. അനുപമ IAS സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബഹു. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ.മുരളീധരൻ അധ്യക്ഷതവഹിക്കും. കെഎസ്ആർടിസി CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.

View on Instagram